മലപ്പുറം താനൂരിൽ പെട്രോൾ ടാങ്കർ അപകടം
പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു
താനൂർ: പെട്രോളുമായി പോയ ടാങ്കർ ലോറി ഇലക്ട്രിക് പോസ്റ്റിനിടിച്ചാണ് അപകടമുണ്ടായത്. ടാങ്കറിൽ നിന്നും പെട്രോൾ പുറത്തേക്ക് ഒഴുകിയിരുന്നു. ഇപ്പോൾ ചോർച്ച പരിഹരിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. താനൂർ ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. പോലീസെത്തി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും താനൂർ നഗരത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.
ടാങ്കറിൽ വിവിധ ലെയറുകളിലായാണ് പെട്രോൾ സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു ഭാഗത്തെ പെട്രോളാണ് ഒഴുകിപ്പോയത്. അടുത്ത ഭാഗത്തെ പെട്രോൾ സുരക്ഷിതമായ് മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയായാണ്. 4000 ലിറ്ററോളം പെട്രോൾ ഇതിനകം ഒഴുകി പോയതായ് കണക്കാക്കുന്നു. നിലവിൽ അപകട സാധ്യതയില്ലെന്നാണ് നിഗമനം.