headerlogo
breaking

ആർടിപിസിആർ നിരക്ക് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

ആർടിപിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി തള്ളി

 ആർടിപിസിആർ നിരക്ക് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
avatar image

NDR News

04 Oct 2021 01:00 PM

എറണാകുളം : ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാനും നിർദ്ദേശിച്ചു.

    കൊവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു സർക്കാർ നിരക്ക് 500 രൂപയായി നിജപ്പെടുത്തിയത്. ഈ തീരുമാനം ഏകപക്ഷീയമാണെന്ന് കോടതി വിമർശിച്ചു

     നിരക്ക് കുറവാണന്നും ലാഭകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്. ഈ വാദം പരിഗണിച്ചാണ് സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയത്.

    സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്.

NDR News
04 Oct 2021 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents