headerlogo
breaking

12297 പേർക്ക് കോവിഡ് : 74 മരണം

ചികിത്സയിലുണ്ടായിരുന്ന 16,333 പേർക്ക് രോഗമുക്തി

 12297 പേർക്ക് കോവിഡ് : 74 മരണം
avatar image

NDR News

03 Oct 2021 06:39 PM

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12297 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.   

    കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകൾ പരിശോധിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായുള്ള 745 വാർഡുകളിൽ കര്‍ശന നിയന്ത്രണമുണ്ടാകും.

    വിവിധ ജില്ലകളിലായി 4,29,581 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,12,902 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,679 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നു. 1101 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   74 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 25,377 ആയി.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും 11,742 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധിതരുമാണ്. 444 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു.

     ചികിത്സയിലായിരുന്ന 16,333 പേര്‍ രോഗമുക്തി നേടി. ഇതോടെ 45,57,199 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടി. 1,37,043 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്.

NDR News
03 Oct 2021 06:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents