ഇരുട്ടടിയായി ഇന്ധന വില വീണ്ടും കൂട്ടി
ഏക ആശ്വാസമായിരുന്ന സിഎൻജി വിലയും കൂട്ടി

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ പെട്രോളിന് 102.66 രൂപയും ഡീസലിന് 95.75 രൂപയുമായി.
കൊച്ചിയിൽ പെട്രോളിന് 102.45 രൂപയും ഡീസലിന് 95.54 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 102.42 രൂപയും ഡീസലിന് 97.45 രൂപയുമാണ്.
സിഎൻജിക്കും വില കൂടി. ഒരു ദിവസം കൊണ്ട് 5 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ 57 രൂപയുണ്ടായിരുന്ന സിഎൻജിക്ക് 62 രൂപയായി.
വർധിച്ച ഇന്ധന വിലയിൽ നിന്നും രക്ഷനേടാൻ വാഹനങ്ങൾ സിഎൻജിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്നുള്ള വില വർധന. സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്.