കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ അവലോകന യോഗം ഇന്ന്
ഞായറാഴ്ച ലോക് ഡൗൺ , രാത്രികാല കർഫ്യൂ എന്നിവയിൽ തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താനുള്ള അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ചേരും .
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ , രാത്രികാല കർഫ്യൂ ഇവ പിൻവലിക്കാനുള്ള തീരുമാനമുണ്ടായേക്കാം.
സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ കഴിഞ്ഞ യോഗത്തിൽ ചർച്ച ചെയ്തിരുന്നെങ്കിലും പെട്ടന്നൊരു തീരുമാനമെടുക്കില്ല എന്നാണ് വ്യക്തമാകുന്നത്. വിദഗ്ദ്ധ സമിതി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ