headerlogo
breaking

ട്രിബ്യൂണൽ പരിഷ്കരണം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.

നിയമനിർമാണത്തിലൂടെ സുപ്രീം കോടതി വിധികളെ കേന്ദ്ര സർക്കാർ മറികടക്കാൻ ശ്രമിക്കുന്നതിനെതിരെ രൂക്ഷ വിമർശനം.

 ട്രിബ്യൂണൽ പരിഷ്കരണം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.
avatar image

NDR News

06 Sep 2021 02:50 PM

     ന്യൂഡൽഹി : നിയമനിർമാണത്തിലൂടെ സുപ്രീം കോടതി വിധികളെ കേന്ദ്ര സർക്കാർ മറികടക്കാൻ ശ്രമിക്കുന്നതിനെതിരെ രൂക്ഷ വിമർശനം.  ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യംചെയ്‌ത്‌ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ വിമർശനം.രാജ്യത്തെ ട്രിബ്യൂണലുകളെ ദുര്‍ബലപെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്  കോടതി ആരോപിച്ചു.

     ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന്  മുമ്പ്‌ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ  ഇന്ന്‌ കേസ്‌ പരിഗണിച്ചപ്പോൾ കേന്ദ്ര അഡ്‌മി‌നിസ്‌ട്രേ‌റ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷവിമർശനത്തിന് കാരണമായത്. 

     നിയമനങ്ങൾ പൂർത്തിയക്കാത്തതിൻ്റെ പേരിൽ  മാത്രം പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ട്രിബ്യൂണൽ നിയമനങ്ങളിൽ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തികൊണ്ട്‌ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്ന ഓർഡിനൻസ്‌  സുപ്രീംകോടതി പരിശോധിക്കുകയും  ഇതിലെ ചില വ്യവസ്ഥകൾ റദ്ദാക്കുകയും ചെയ്തിരുന്നു. 
     നിയമവിരുദ്ധമെന്ന്‌ സുപ്രീംകോടതി പ്രഖ്യാപിച്ച  അതെ കാര്യം പുതിയ നിയമനിർമാണത്തിലൂടെ പുന:സ്ഥാപിച്ച സർക്കാർ  നടപടി കോടതി വിധികളെ ബഹുമാനിക്കാത്ത നടപടിയാണെന്നും അത്‌ അംഗീകരിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി . എത്രയും പെട്ടെന്ന്‌ നേരത്തെയുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ ട്രിബ്യൂണൽ നിയമനങ്ങൾ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 

     നിയമനങ്ങൾ പൂർത്തിയാക്കുവാൻ കോടതി ഒരാഴ്ച സമയം  അനുവദിച്ചു. ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ, ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസ്‌ എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ്‌ രൂക്ഷവിമർശനം നടത്തിയത്.

NDR News
06 Sep 2021 02:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents