ഞായർ ലോക്ഡൗണും രാത്രി കർഫ്യൂവും തുടരും -മുഖ്യമന്ത്രി
‘ബി ദ വാരിയർ’ കാമ്പയിനും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തൽക്കാലം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഞായറാഴ്ച സമ്പൂർണ േലാക്ഡൗൺ ആയിരിക്കും. രാത്രികാല കർഫ്യൂവിലും ഇളവില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും വിശദാംശങ്ങൾ ചൊവ്വാഴ്ച അവലോകന േയാഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭയപ്പെട്ട രീതിയിലുള്ള രോഗവ്യാപനമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവില്ല. എണ്ണം കുറയുകയാണ് ചെയ്യുന്നത്-മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും കോവിഡ് പോരാളികളായി മാറുന്ന ‘ബി ദ വാരിയർ’ കാമ്പയിനും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.