headerlogo
breaking

ഞായര്‍ ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരും - മുഖ്യമന്ത്രി

ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം

 ഞായര്‍ ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരും - മുഖ്യമന്ത്രി
avatar image

NDR News

04 Sep 2021 08:08 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം

 കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി 
കൊവിഡ് പ്രതിരോധത്തിനായി
വാക്സീനേഷൻ ശക്തിപ്പെടുത്തലിന്  മുൻതൂക്കം നൽകണമെന്ന് ദേശീയ ആരോ ഗ്യവിദ ഗ്ദ്ധരുമായി സംസ്ഥാന സർക്കാർ നടത്തിയ യോ ഗത്തിൽ നിർദേശമുയർന്നിരുന്നു.  ഇനിയും സമ്പൂർണ ലോക്ക് ഡൗണിന് സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


 ഇതോടെ ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കാല കർഫ്യൂവും പിൻവലിക്കും എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. രാത്രികാല കർഫ്യൂവിൻ്റെ അശാസ്ത്രീയമാണ് എന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ചിരുന്നു.

NDR News
04 Sep 2021 08:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents