headerlogo
breaking

അര്‍ജുന്‍ സാരംഗി പുരസ്കാരങ്ങളുടെ നിറവില്‍

അര്‍ജുന്‍ നിര്‍മ്മിച്ച കള്ളന്‍ മറുതയ്ക്ക് ഇന്റര്‍ നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.

 അര്‍ജുന്‍ സാരംഗി പുരസ്കാരങ്ങളുടെ നിറവില്‍
avatar image

NDR News

03 Sep 2021 12:38 PM

     പേരാമ്പ്ര. സംവിധായകന്‍,അഭിനേതാവ്, ഗായകന്‍, കഥാകൃത്ത്, നിര്‍മാതാവ്,ഫോക്ക്‍ലോര്‍ കലാകാരന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ശോഭിക്കുന്ന അര്‍ജുന്‍ സാരംഗി പുരസ്കാരങ്ങളുടെ നിറവിലാണ്. അര്‍ജുന്‍ നിര്‍മ്മിച്ച കള്ളന്‍ മറുതയ്ക്ക് ഇന്റര്‍ നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.

     ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലിവിഷന്‍ അവാര്‍ഡില്‍ വിവിധ മേഖലകളിലായി ഏഴെണ്ണമാണ് കള്ളന്‍ മറുതയ്ക്ക് ലഭിച്ചത്. ഈ ഷോര്‍ട്ട് ഫിലിമിലൂടെ കഥയ്ക്കും നിര്‍മാണത്തിനുമുള്ള അവാര്‍ഡ് അര്‍ജുന് ലഭിച്ചു. പന്ത്രണ്ട് വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ സാരംഗി മലയാളത്തിലെ മിക്ക ചാനലുകളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂത്താളി എ.യു.പി. സ്കൂളില്‍ അധ്യാപകനായ അര്‍ജുന്‍ നടുവണ്ണൂരിലെ കാവുന്തറ സ്വദേശിയാണ്.

     ഫോക്ക്‍ലോര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സ്പെഷല്‍ ജ്യൂറി ‍ അവാര്‍ഡ്,സംസ്ഥാന സര്‍ക്കാര്‍ ഫോക്ക്‍ലോര്‍‍ അവാര്‍ഡ് ശാന്താ ദേവി പുരസ്കാരം, സിക്ട ടെലിവിഷന്‍ അവാര്‍ഡ്, മീഡിയ സിറ്റി സ്പെഷ്യല്‍ ജ്യൂറി അവാര്‍ഡ്, കേരള പോലീസ് കോഴിക്കോട് റൂറല്‍ ഫ്ലാഷ്‍മോബ് ഫെസ്റ്റ് പുരസ്കാരം എന്നിവയാണ് ഇതിനകം അര്‍ജുന് ലഭിച്ച പ്രധാന പുരസ്കാരങ്ങള്.‍

 

NDR News
03 Sep 2021 12:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents