കുറ്റ്യാടി ബൈപാസിനെതിരെ പരാതി: ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
കുറ്റ്യാടിയില്‍ ബൈപാസ് അലൈന്‍മെന്റ് മാറ്റത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കിഫ്ബി, ആർ.ബി.ഡി.സി., കിറ്റ്കോ പ്രതിനിധികൾ സ്ഥലം സന്ദര്‍ശിച്ചു.

കുറ്റ്യാടി. കുറ്റ്യാടിയില്‍ ബൈപാസ് അലൈന്‍മെന്റ് മാറ്റത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കിഫ്ബി, ആർ.ബി.ഡി.സി., കിറ്റ്കോ പ്രതിനിധികൾ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലം എം.എല്‍.എ. കെ.പി. കുഞ്ഞഹമദ് കുട്ടിമാസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.
ഒരു വ്യാഴവട്ടം മുമ്പ് ആരംഭിച്ചതാണ് കുറ്റ്യാടിയിലെ ബൈപാസ് നിര്‍മ്മാണ പ്രവൃത്തികള്‍. കടേക്കച്ചാലിൽ നിന്ന് ആരംഭിച്ച് കുറ്റ്യാടി വലിയ പാലത്തിനടുത്ത് അവസാനിക്കുന്നതാണ് നിർദിഷ്ട ബൈപാസ് റോഡ്. പുതിയ അലൈൻമെന്റ് പ്രകാരം ബൈപാസ് നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഉദ്യോഗസ്ഥര്‍ പരാതിക്കാരെ നേരിൽ കണ്ട് അഭിപ്രായം തേടി. അലൈൻമെന്റിൽ മാറ്റം വരുത്തുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ നാട്ടുകാർ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചു.