headerlogo
breaking

ആരോഗ്യമേഖലയില്‍ കരാര്‍ വ്യവസ്ഥയില്‍ തൊഴില്‍ അവസരം

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമിൽ www.arogyakeralam.gov.in/opportunities/ അപേക്ഷ സമര്‍പ്പിക്കണം

 ആരോഗ്യമേഖലയില്‍ കരാര്‍ വ്യവസ്ഥയില്‍ തൊഴില്‍ അവസരം
avatar image

NDR News

29 Aug 2021 02:37 PM

     കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യം(ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍),ലാബ് ടെക്നീഷ്യന്‍,ഫാര്‍മസിസ്റ്റ്,ഡയറ്റീഷ്യന്‍, ഓഡിയോളജിസ്റ്റ്,റേഡിയോഗ്രാഫര്‍ ,ടി.ബി.ഹെൽത്ത് വിസിറ്റര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചിൽഡ്രന്‍, കൗണ്‍സിലര്‍,സിവിൽ എഞ്ചിനീയര്‍,ആയുര്‍വേദ നഴ്സ്,
ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമിൽ  www.arogyakeralam.gov.in/opportunities/ അപേക്ഷ സമര്‍പ്പിക്കണം എന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.അവസാന തീയതി 2021 സെപ്റ്റംബർ 6 വൈകിട്ട് 5 മണി.

     അപേക്ഷകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമിൽ  മാത്രം സമര്‍പ്പിക്കുക.  ഓഫീസിൽ  നേരിട്ടോ, ഇ-മെയിൽ /തപാൽ  മുഖാന്തിരമോ സ്വീകരിക്കുന്നതല്ല. വിശദമായ വിജ്ഞാപനത്തിനും മറ്റ് വിവരങ്ങള്‍ക്കും www.arogyakeralam.gov.in /opportunities/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കിൽ  0484-2354737 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

NDR News
29 Aug 2021 02:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents