WIPR കൂടുതൽ: നടുവണ്ണൂർ, ഉള്ള്യേരി, കോട്ടൂർ ബാലുശ്ശേരി, അത്തോളി, പേരാമ്പ്ര പഞ്ചായത്തുകളിൽ ഉൾപ്പെടെ കർശന ലോക് ഡൗൺ
പുതുക്കിയ നിയമമനുസരിച്ച് കോവിസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോഴിക്കോട് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

കോഴിക്കോട്: പുതുക്കിയ നിയമമനുസരിച്ച് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോഴിക്കോട് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതൽ പ്രതിവാര രോഗവ്യാപന തോത് അനുസരിച്ചായിരിക്കും നിയന്ത്രണണങ്ങൾ നടപ്പിലാക്കുകയെന്ന് കലക്ടർ പറഞ്ഞു. ഇതനുസരിച്ച് 'വീക്ക്‌ലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷിയോ ( WIPR) 7ൽ കൂടുതലുള്ള മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധി കളിൽ കർശന ലോക് ഡൗൺ പ്രഖ്യാപിച്ച് ഉത്തരവായി. WIPR എന്നത് ഒരു ആഴ്ചയിൽ റിപ്പോർട്ട് ചെയ്യുന്ന മൊത്തം കോവിഡ് രോഗികളുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം പഞ്ചായത്തിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ച് കിട്ടുന്നതാണ്.
ഇതനുസരിച്ച് താഴെ പറയുന്ന പഞ്ചായത്തുകളിലാണ് കർശന ലോക് ഡൗൺ പ്രഖ്യാപിച്ചത്. കൂരാച്ചുണ്ട്, കായണ്ണ, കൂടരഞ്ഞി, കക്കോടി, കോട്ടൂർ , കട്ടിപ്പാറ, മൂടാടി, ചാത്തമംഗലം, മാവൂർ, പുതുപ്പാടി, കൂത്താളി, പേരാമ്പ്ര, എടച്ചേരി, തിരുവമ്പാടി, തലക്കുളത്തൂർ ചക്കിട്ടപാറ ഓമശേരി, കുന്ദമംഗലം, പെരുവയൽ , ചെങ്ങോട്ട് കാവ് തുണേരി, നടുവണ്ണൂർ, ഉള്ള്യേരി, ബാലുശ്ശേരി, വളയം, അത്തോളി, നന്മണ്ട, കാരശ്ശേരി, കാക്കൂർ കോടഞ്ചേരി, കുരുവട്ടൂർ, കൊടിയത്തൂർ