headerlogo
breaking

സൗദി അറേബ്യയിൽ സ്കൂളുകൾ ഞായറാഴ്​ച തുറക്കും

18 മാസങ്ങൾക്ക്​ ശേഷം സ്​കൂളുകൾ സജീവമാകും

 സൗദി അറേബ്യയിൽ സ്കൂളുകൾ ഞായറാഴ്​ച തുറക്കും
avatar image

DESK

27 Aug 2021 07:41 PM

     റിയാദ്​: കോവിഡ്​ നിയ​​ന്ത്രണവിധേയമാകുന്ന സൗദി അറേബ്യയിൽ ഞായറാഴ്​ച മുതൽ സ്​കൂളുകൾ പ്രവർത്തിക്കും. 18 മാസത്തെ ഇടവേളക്കു​ ശേഷമാണ്​ രാജ്യത്ത്​ കലാലയങ്ങൾ തുറക്കുന്നത്​. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷക്ക്​ ആവ​​ശ്യമായ മുൻകരുതലുകൾ സ്വീകരിച്ചശേഷമാണ്​ സ്​കൂളുകൾക്ക്​ പ്രവർത്തനാനുമതി നൽകുന്നത്​.

     ഇതി​ന്റ പുരോഗതി സൗദി  വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ്​ ബിൻ മുഹമ്മദ്​ ആൽ ശൈഖ്​ വിലയിരുത്തി.സ്​കൂൾ തുറക്കുന്നതിന്​ മുന്നോടിയായി വിദ്യാർഥികൾക്ക്​ പുസ്​തകങ്ങൾ കൈമാറി. സ്കൂളിലെത്തുന്നതിന്​ വിദ്യാർഥികളും അധ്യാപകർ അടക്കം മുഴുവൻ ജീവനക്കാരും രണ്ടു​ ഡോസ്​ കോവിഡ്​ വാക്​സിൻ കുത്തിവെപ്പെ്​ എടുത്തിരിക്കണമെന്ന്​ മന്ത്രി അറിയിച്ചു. 

DESK
27 Aug 2021 07:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents