ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് തലശ്ശേരി മജിസ്ത്രേട്ട് കോടതി വിധി
സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്ന അപേക്ഷയിലാണ് കോടതിയിന്ന് വിധി പറഞ്ഞത്.

തലശ്ശേരി.ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് തലശ്ശേരി ചീഫ് ജുഡിഷ്യല്‍ മജിസ്ത്രേട്ട് കോടതി വിധി. സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്ന അപേക്ഷയിലാണ് കോടതിയിന്ന് വിധി പറഞ്ഞത്.
നിയമ വിരുദ്ധമായി മാറ്റം വരുത്തിയ ഇവരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഈ മാസം ആദ്യം പിടിച്ചെടുത്തിരുന്നു. വാഹനം വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറുടെ ഓഫീസില്‍ കയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്
സാമൂഹ്യ മാധ്യങ്ങളിലൂടെ ആഹ്വാനം നല്‍കി ഇവരുടെ ആരാധകരായ നിരവധി പേരെയും ഓഫീസില്‍ വിളിച്ച് കൂട്ടുകയും ചെയ്തു. ഉദ്യോസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.