ജനപ്രിയ ബജറ്റുമായി ഡിഎംകെ; തമിഴ്‌നാട്ടിൽ പെട്രോൾ വില മൂന്നു രൂപ കുറയും
നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ പെട്രോൾ വില മൂന്ന് രൂപ കുറക്കാൻ ബജറ്റിൽ നിർദേശം. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റെന്ന് പ്രത്യേകതക്കിടെയാണ് ജനപ്രിയ പ്രഖ്യാപന കൂടി. ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റാണിത്.
സംസ്ഥാന നികുതിയിൽ കുറവ് വരുത്തിയാണ് പെട്രോൾ വിലക്കുറക്കുക. നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബജറ്റ് അവതരണം.
കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.