പേരാമ്പ്ര സീഡ് ഫാമിൽ കണിവെള്ളരി വിളവെടുപ്പ് നടത്തി
സൗഭാഗ്യ ഇനത്തിൽ പെട്ട സാധാരണ വെള്ളരികളും കണിവെള്ളരികളും പേരാമ്പ്ര ഫാമിൽ ലഭ്യമാവും

പേരാമ്പ്ര: പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരിയുടെ വിളവെടുപ്പ് ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു ജെ, അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ പി, ഓവർസീയർ ജിതേഷ് എം.എസ്, ഫാം ഉദ്യോഗസ്ഥർ, തൊഴിലാളികൾ ചടങ്ങിൽ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് സിന്ദു രാമൻ നന്ദി പറഞ്ഞു.
ഒരു ഭാഗത്തെ കൃഷി മാത്രമാണ് വിളവെടുത്തത്, അടുത്ത ദിവസങ്ങളിൽ ബാക്കി ഭാഗത്തെ വിളവെടുപ്പും നടത്തും. ഇതോടൊപ്പം സൗഭാഗ്യ ഇനത്തിൽ പെട്ട സാധാരണ വെള്ളരികളും കണിവെള്ളരികളും പേരാമ്പ്ര ഫാമിൽ ലഭ്യമാവും. ഫാം സീനിയർ കൃഷി ഓഫീസർ പി പ്രകാശ് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചടങ്ങിന് സ്വാഗതം പറയുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിൽ സ്വർണ നിറമുള്ള കണിവെള്ളരിയാണ് അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തത്.