അടുത്ത മൂന്ന് മണിക്കൂറിൽ , കോഴിക്കോട്, അടക്കമുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴ
എകരൂൽ ടൗണിലെ കടകളിൽ വെള്ളം കയറി ഉള്ളിയേരിയിലും റോഡിൽ വെള്ളക്കെട്ട്

കോഴിക്കോട് :സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പാണ് നൽകി. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വേനൽമഴ കനത്തതിനെ തുടർന്ന് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും വന് നാശനഷ്ടം. ശക്തമായ കാറ്റിൽ കൊയിലാണ്ടി കെ.എസ്.ഐ.ബി., അരിക്കുളം, മൂടാടി, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ പോസ്റ്റ് മറിഞ്ഞ് വീണ് വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പോസ്റ്റിലേയ്ക്കും ലൈനിലേയ്ക്കും മരങ്ങൾ പൊട്ടി വീണാണ് വൈദ്യുതി മുടങ്ങിയിട്ടുള്ളത്. കനത്ത മഴയിൽ എഗരൂർ ടൗണിലെ കടകളിൽ വെള്ളം കയറി ഓവുചാലുകൾ നിറഞ്ഞ കവിയാണ് കടകളിലേക്ക് വെള്ളം കയറിയത്. ഉള്ളിയേരിലും ടൗണിൽ വെള്ളം കയറി സംസ്ഥാനപാതയിൽ പേരാമ്പ്ര റോഡിലാണ് വെള്ളക്കെട്ട് ഉണ്ടായത്. മരുതൂർ -വാഴേക്കണ്ടി ക്ഷേത്രം റോഡിൽ പോസ്റ്റ് റോഡിലേക്ക് മുറിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെട്ടു. മേലൂർ നടുവിലയിൽ ഭുവനേശ്വരി ക്ഷേത്രത്തിന് അടുത്തുള്ള പറമ്പിൽ നിന്ന് മരം പൊട്ടി ലൈനിൽമേൽ വീണ് വൈദ്യുതി തടസ്സപ്പെട്ടു. ഊരള്ളൂർ ലോൽ മീത്തൽ - എടവനക്കുളങ്ങര താഴെ റോഡിൽ ലൈൻ പൊട്ടി റോഡിലേയ്ക്ക് വീണ നിലയിലാണുള്ളത്.