headerlogo
agriculture

പെരുവണ്ണാമുഴി വലതു കര കനാൽ ഇന്ന് തുറക്കും

34.27 കിലോമീറ്റർ ദൈർഘ്യമുള്ള കനാലാണ് ഇന്ന് തുറക്കുക

 പെരുവണ്ണാമുഴി വലതു കര കനാൽ ഇന്ന് തുറക്കും
avatar image

NDR News

19 Feb 2025 03:31 PM

പെരുവണ്ണാമൂഴി:കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാൽ ഇന്ന് തുറക്കും. വടകര താലൂക്കിലേക്ക് വെള്ളം കിട്ടുന്ന 34.27 കിലോമീറ്റർ ദൈർഘ്യമുള്ള കനാലാണ് ഇന്ന് തുറക്കുക.കാടുമൂടി മരങ്ങളും ശിഖരങ്ങളും വീണുകിടക്കുന്ന കനാലുകൾ ശുചീകരിച്ചശേഷമാണ് വെള്ളം തുറന്നു വിടുന്നത്. വെള്ളം ഡിസ്ട്രിബ്യൂട്ടറി 20നും തിരുവള്ളൂർ ബ്രാഞ്ച് കനാൽ 22നും മണിയൂർ ബ്രാഞ്ച് കനാൽ മാർച്ച് മൂന്നിനും അഴിയൂർ ബ്രാഞ്ച് കനാൽ മാർച്ച് 17നും തൂണേരി ബ്രാഞ്ച് കനാൽ മാർച്ച് 31നുമാണ് തുറക്കുക.

     കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിൽ വെള്ളമെത്തുന്ന 40. 22 കിലോമീറ്റർ നീളമുള്ള ഇടതുകര പ്രധാന കനാൽ 21ന് തുറക്കും. 22ന് കായണ്ണ ഷട്ടറിൽനിന്ന് നടുവത്തൂർ ബ്രാഞ്ച് എടവരാട് ഡിസ്ട്രിബ്യൂട്ടറിയിലേക്കും വെള്ളം തുറന്നുവിടും. കക്കോടി ബ്രാഞ്ച് കനാലും നടേരി ഡിസ്ട്രിബ്യൂട്ടറിയും മാർച്ച് ഒന്നിനാണ് തുറക്കുക. ഇരിങ്ങൽ ബ്രാഞ്ച് കനാൽ മാർച്ച് ഒമ്പതിനും തിരുവങ്ങൂർ ബ്രാഞ്ച് കനാൽ മാർച്ച് 19ന് അയനിക്കാട് ബ്രാഞ്ച് കനാൽ മാർച്ച് 27 നും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

 

NDR News
19 Feb 2025 03:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents