നടുവണ്ണൂരിൽ അഗ്രോ ഫാർമസി ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: കൃഷിഭവൻ 2024-25ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അഗ്രോ ഫാർമസിയുടെ (കാർഷിക ഉത്പാദനോപാധികളുടെ വിതരണ കേന്ദ്രം) ഉദ്ഘാടനം കൃഷിഭവനിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ നിർവഹിച്ചു. കർഷകർക്ക് മിത്ര സൂക്ഷമാണവളങ്ങളും, ജൈവ കീടനാശിനികളും, മറ്റ് ഉൽപാദന ഉപാധികളും ഇവിടെ നിന്നും സൗജന്യമായി ലഭിക്കുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.
യോഗത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.കെ. അബ്ദുൾ ബഷീർ, ഭരണസമിതി അംഗങ്ങളായ സദാനന്ദൻ പാറക്കൽ, സജീവൻ മക്കാട്ട്, സെലീന കുന്നുമ്മൽ, അസി. കൃഷി ഓഫീസർ സജീവൻ എന്നിവർ സംസാരിച്ചു.