ഉള്ളിയേരിയിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം നിർവഹിച്ചു

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി പച്ചക്കറി വിത്ത്, വളം അടങ്ങിയ കിറ്റ് വിതരണം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻ അധ്യക്ഷനായി.
വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ചന്ദ്രിക പൂമഠത്തിൽ അഗ്രി കൾച്ചറൽ ഓഫീസർ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു