മികച്ച കർഷകൻ കെ.ടി. പത്മനാഭന് ആവള പൗരാവലിയുടെ സ്വീകരണം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു

ആവള: മികച്ച കർഷകനുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ അവാർഡ് നേടിയ ആവളയിലെ കെ.ടി. പത്മനാഭന് എളറങ്കോട്ട് താഴ പാടശേഖരണ സമിതിയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി. കുനിയിൽ മുക്കിൽ നിന്നും ഘോഷയാത്രയോടെ ആരംഭിച്ച സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉപഹാര സമർപ്പണവും ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് പൊന്നാടയും അണിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സജിവൻ, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. ബിജിഷ, എം.എം. രഘുനാഥ്, ആർ.പി. ഷോഭിഷ്, വിജയൻ ആവള, കെ. ബാബു, പ്രമോദ് ദാസ് ആവള, കെ. അപ്പുക്കുട്ടി, ബി.എം. മൂസ്സ, എം.പി. ശ്രീധരൻ, പി.ഇ. രവി, കെ.കെ. ചന്ദ്രൻ, പി.ഇ. ഗംഗാധരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ഷൈനി പ്രകാശ് ആവളയും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, നാട്ടിപ്പാട്ട് തുടങ്ങിയ കലാ പരിപാടികളും അരങ്ങേറി.