കാർഷിക വിജ്ഞാന കോശം പുസ്തകം പ്രകാശനം ചെയ്തു
കെ.പി. രാമചന്ദ്രൻ കർഷക തൊഴിലാളി ടി.എം. തെയ്യോന് നൽകി പ്രകാശനകർമ്മം നിർവഹിച്ചു

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂരിന്റെ ആഭിമുഖ്യത്തിൽ സുധീഷ് നമ്പൂതിരിയുടെ 'കാർഷിക വിജ്ഞാന കോശം' എന്ന ഗ്രന്ഥം വെള്ളിയൂർ നെൽ പാടത്ത് കർഷകനായ കെ.പി. രാമചന്ദ്രൻ കർഷക തൊഴിലാളി ടി.എം. തെയ്യോന് നൽകി പ്രകാശനം ചെയ്തു.
കൃഷിയുടെയും, പരിസ്ഥിതിയുടെയും സാമൂഹികവും, ശാസ്ത്രീയവുമായ അറിവുകൾ പകരുന്ന ഗ്രന്ഥമാണിത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി മുഖ്യ പ്രഭാഷണം നടത്തി. നഷ്ടപ്പെടുന്ന നാട്ടറിവുകളെ പ്രയോജനപ്പെടുത്തിയും കൂട്ടുകൃഷി മാർഗങ്ങളിലൂടെയും കാർഷിക സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങൾ കൂടുതലായി ഉണ്ടാവേണ്ടതുണ്ടെന്ന് പ്രസിഡൻ്റ് സൂചിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്ട്രർ കോഡിനേറ്റർ സുരേഷ് ടി. പുസ്തകം പരിചയപ്പെടുത്തി.
എസ്. രമേശൻ, പി. ഇമ്പിച്ചി മമ്മു, എടവന സുരേന്ദ്രൻ, പി.കെ. കേശവൻ, എം.എം. കുഞ്ഞി ചെക്കിണി, കെ. വിജയൻ, ടി.കെ. സുധാകരൻ, എ. ജമാലുദ്ധീൻ, കെ.പി. ബാലകൃഷ്ണൻ, സി.പി. സജിത, വി.പി. വിജയൻ, എം.സി. ഉണ്ണികൃഷ്ണൻ, എം.കെ. പ്രകാശൻ, ടി.എൻ. സത്യൻ, വി.എം. സുഭാഷ്, സി. നാരായണൻ, പി.സി. അബ്ദുറഹിമാൻ മൗലവി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വായനശാലാ പ്രസിഡൻ്റ് രാജീവ് എസ്. അദ്ധ്യക്ഷത വഹിച്ചു, വായനശാല സെക്രട്ടറി എം.കെ. ഫൈസൽ സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് അംഗം ലതിക രാജേഷ് നന്ദിയും പറഞ്ഞു.