പേരാമ്പ്ര കുരാച്ചുണ്ട് ബാലുശ്ശേരി തലയാട് നടുവണ്ണൂർ മേഖലകളിൽ ശക്തമായ മഴ
മലയോര മേഖലകളില്‍ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്
പേരാമ്പ്ര: തുടർച്ചയായി രണ്ടാം ദിവസവും കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം ശക്തമായ മഴ പെയ്യുകയാണ്. പേരാമ്പ്ര നടുവണ്ണൂർ കൂരാച്ചുണ്ട് ബാലുശ്ശേരി മേഖലകളിലാണ് മഴ പെയ്യുന്നത്. രണ്ടു മണിയോടെ ആരംഭിച്ച മഴ ഒരു മണിക്കൂർ മുതൽ രണ്ടുമണിക്കൂർ വരെ നീണ്ടുനിന്നു. ചിലയിടത്ത് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഹർത്താൽ പ്രമാണിച്ച് റോഡിൽ വാഹനങ്ങൾ കുറവായതിനാൽ മഴ മൂലമുള്ള ഗതാഗത തടസ്സങ്ങൾ കുറവാണ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇനിയും ശക്തമായ മഴ തുടരും എന്നാണ് അറിയിപ്പ് വന്നത്.ഇടിമിന്നലോട് കൂടിയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സന്നിധാനം പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നറിയിച്ചിട്ടുണ്ട്. കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.