കേരളത്തിൽ ഈ വാരവും മഴ തുടരും ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ഇന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും യെല്ലോ അലർട്ട്
തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന പ്രകാരം ഒക്ടോബർ ആദ്യവാരം കേരളത്തിൽ മഴ തുടരും. ഒക്ടോബർ 3-ാം തിയതിവരെ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇങ്ങിനെയാണ് -
01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം02/10/2024 : പത്തനംതിട്ട, ഇടുക്കി03/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.