headerlogo
agriculture

നൊച്ചാട്ട് കർഷക ചന്തയ്ക്ക് തുടക്കം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു

 നൊച്ചാട്ട് കർഷക ചന്തയ്ക്ക് തുടക്കം
avatar image

NDR News

12 Sep 2024 09:35 AM

നൊച്ചാട്: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷകചന്തയ്ക്ക് തുടക്കം. സെപ്റ്റംബർ 11 മുതൽ 14 വരെ പഴം, പച്ചക്കറി എന്നിവയുടെ വിപണനത്തിനായുള്ള കർഷകചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിർവഹിച്ചു. 

      വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 12-ാം വാർഡ്‌ മെമ്പർ സുമേഷ് തിരുവോത്ത്, കാർഷിക വികസന സമിതി അംഗളായ വി.എം. മനോജ്, ലത്തീഫ് വെള്ളിലോട്ട്, എ. ഗോവിന്ദൻ, എം. കുഞ്ഞിരാമനുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

      കൃഷി ഓഫീസർ ജിജോ ജോസഫ് ടി.ജെ. സ്വാഗതവും കൃഷി അസിസ്റ്റന്റ് ശുഭശ്രീ വി.കെ. നന്ദിയും പറഞ്ഞു. ഹോർട്ടി കോർപ്പിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെയും കർഷകരിൽ നിന്നും സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങളുടെയും കർഷക ചന്ത പതിനാലാം തീയതി വരെ മുളിയങ്ങലിൽ തുടരുന്നതാണ്.

NDR News
12 Sep 2024 09:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents