headerlogo
agriculture

കർഷക ദിനത്തിൽ മേപ്പയൂരിൽ കർഷകരെ ആചരിച്ചു

ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു

 കർഷക ദിനത്തിൽ മേപ്പയൂരിൽ കർഷകരെ ആചരിച്ചു
avatar image

അരുണിമ പേരാമ്പ്ര

17 Aug 2024 07:29 PM

മേപ്പയൂർ: ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ അദ്ധ്യക്ഷനായി. ചടങ്ങിൽ 13 വ്യത്യസ്ത വിഭാഗങ്ങളിലെ കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. 

       മുതിർന്ന കർഷകൻ ഭാസ്കരൻ നായർ കളത്തിൽ, കർഷക തൊഴിലാളി കുഞ്ഞിരാമൻ കീഴ്ട്ട്, മികച്ച കർഷകൻ ഗോപാലൻ അഞ്ചുമൂലയിൽ, വനിത കർഷക ചന്ദ്രിക കായമ്മംകണ്ടി, വിദ്യാർത്ഥി കർഷകൻ തരംഗ് ദീപ് പുളിയുള്ളകണ്ടി, ജൈവ കർഷകൻ വി.പി. മനോജ് കുമാർ, നെൽകർഷകൻ ബഷീർ ചക്കോത്ത്, നാളികേര കർഷക മജ്നു മേക്കുന്നംകണ്ടി, യുവ കർഷകൻ നിതിൻ കുമാർ പൂക്കാരത്ത്, സമ്മിശ്ര കർഷകൻ മോഹനൻ ചെറുവത്ത്മീത്തൽ, കുരുമുളക് കർഷകൻ രാധാകൃഷ്ണൻ മണാട്ട്, തെങ്ങ് കയറ്റ തൊഴിലാളി ഉണ്ണികൃഷ്ണൻ നൊട്ടികണ്ടിമീത്തൽ, ക്ഷീര കർഷക ആയിഷു കിഴക്കേചാലിൽ എന്നിവരെയാണ് ആദരിച്ചത്.

     കാർഷിക സർവകലാശാലയിൽ നിന്നും അഗ്രോണമി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ കൃഷി ഓഫീസർ ആർ.എ. അപർണയെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിൽകുമാർ, കൃഷി ഓഫീസർ ആർ.എ. അപർണ്ണ എന്നിവർ സംസാരിച്ചു.

അരുണിമ പേരാമ്പ്ര
17 Aug 2024 07:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents