headerlogo
agriculture

കർഷകരെ ആദരിച്ച് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജിത്ത് എൻ.ടി. പരിപാടി ഉദ്ഘാടനം ചെയ്തു

 കർഷകരെ ആദരിച്ച് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
avatar image

NDR News

17 Aug 2024 07:06 PM

പേരാമ്പ്ര: ചിങ്ങം ഒന്ന് കർഷകദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജിത്ത് എൻ.ടി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ് അദ്ധ്യക്ഷത വഹിച്ചു. 

       മുതിർന്ന കർഷക തൊഴിലാളികൾ നാരായണക്കുറുപ്പ് മേയനമീത്തൽ, ജാനു അരയൻമാക്കൂൽ താഴെ, മികച്ച കർഷകർ മുഹമ്മദ് ഫൈസൽ കെ.പി., അനീഷ് ടി.പി., മികച്ച വനിതാ കർഷക അനില വലിയപറമ്പിൽ, മികച്ച വിദ്യാർത്ഥി കർഷകൻ ആൽവിൻ എസ്.എച്ച്., മികച്ച യുവ കർഷകൻ നന്ദൻ എ.കെ., മികച്ച കർഷക തൊഴിലാളി എൻ.ആർ. രാഘവൻ നായർ, മികച്ച ക്ഷീര കർഷക ബീന കേളോത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

      ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ആർ. രാഘവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോനിഷ പി., പഞ്ചായത്തിലെ മറ്റ് വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ, കാനറാ ബാങ്ക് മാനേജർ പ്രമോദ് കുമാർ കെ., സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീധരൻ കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ആദരിക്കപ്പെട്ട കർഷകർ അവരുടെ കൃഷിയിലെ അനുഭവങ്ങൾ പങ്കുവെച്ചു. കൃഷി ഓഫീസർ നിസാം അലി സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ഷൈമ നന്ദിയും പറഞ്ഞു.

NDR News
17 Aug 2024 07:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents