സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്;പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്
വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം ഉണ്ടാകും
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും അതി തീവ്ര മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സെപ്റ്റംബറിലും ശരാ ശരിയെക്കാൾ മഴ ലഭിക്കും. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിൽ തീരദേശ മലയോര മേഖലകളിൽ ഉള്ളവർക്ക് ജാഗ്രത മുന്നറിയിപ്പ് നല്കി. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നല്കിയിട്ടുണ്ട്.
കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ച് ലാലിന പ്രതിഭാസം രൂപപ്പെട്ടു. ഉരുൾപൊട്ടൽ അടക്കമുള്ള പ്രശ്നങ്ങൾക്ക് ശേഷം കേരളത്തിൽ വെയിൽ തെളിയുന്ന കാലാവസ്ഥയാണ് മിക്കയിടത്തും ഉണ്ടായിരുന്നത് എന്നാൽ ഓഗസ്റ്റ് പകുതിയോടെ കാര്യങ്ങൾ മാറാനുള്ള സാധ്യതയാണുള്ളത്. കുറഞ്ഞ സമയത്ത് കൂടുതൽ മഴ പെയ്യുന്ന പ്രതിഭാസമാണ് ഇപ്പോൾ. ഉരുൾപൊട്ടൽ അടക്കം വൻ ദുരന്തങ്ങൾ ഉണ്ടായെങ്കിലും വയനാട് ജില്ലയിൽ ശരാശരിയിലും താഴെയാണ് ഇതുവരെ മഴ ലഭിച്ചത് കൂടുതൽ മഴ കണ്ണൂരിലാണ് പെയ്തത്. കേരളത്തിൽ സാധാരണ മഴ കുറവുള്ള മാസമാണ് സെപ്റ്റംബർ.