headerlogo
agriculture

നൊച്ചാട് പഞ്ചായത്ത്‌ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു

 നൊച്ചാട് പഞ്ചായത്ത്‌ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
avatar image

NDR News

05 Jul 2024 09:57 PM

നൊച്ചാട്: തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് നടീൽ വസ്തുക്കളും ഉത്പാദനോപാദികളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സേവന കേന്ദ്രം പേരാമ്പ്ര, റെയ്ഡ്കോ പേരാമ്പ്ര എന്നിവരുടെ സഹകരണത്തോടെ നൊച്ചാട് പഞ്ചായത്ത്‌ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.

      നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിജോ ജോസഫ് ടി.ജെ. പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി, കാർഷിക വികസന സമിതി അംഗം കുഞ്ഞിരാമനുണ്ണി, കർഷക പ്രതിനിധി ദാമോദരൻ തട്ടാറത്ത്, റെയ്ഡ്കോ മാനേജർ പ്രജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ വാർഡ് 17-ാം വാർഡ് മെമ്പർ അബ്ദുൽസലാം പി.പി. നന്ദി രേഖപ്പെടുത്തി.

      ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ, കൃഷിക്കൂട്ടം പ്രതിനിധികൾ, എഫ്.പി.ഒ. പ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഞാറ്റുവേല ചന്തയിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷക സേവന കേന്ദ്രം പേരാമ്പ്രയുടെ ആഭിമുഖ്യത്തിലും എസ്.എം.എ.എം. പദ്ധതിയുടെ രജിസ്ട്രേഷൻ റെയ്ഡ് കോ പേരാമ്പ്രയുടെ ആഭിമുഖ്യത്തിലും നടത്തി.

NDR News
05 Jul 2024 09:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents