headerlogo
agriculture

നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു

നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി

 നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു
avatar image

NDR News

15 Jun 2024 06:51 PM

നൊച്ചാട്: കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 

     സ്കൂളിൽ നടന്ന ചടങ്ങിൽ കൃഷി അസിസ്റ്റൻ്റുമാരായ പ്രസീദ എം.എം., പ്രിയങ്ക ആർ. എന്നിവർ പച്ചക്കറി തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എച്ച്.എം. എ.കെ. അസ്മ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ റിയാസ് എൻ., ലിനിയ കെ.എ., ആഷിത കെ.വി. കാർഷിക ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

NDR News
15 Jun 2024 06:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents