headerlogo
agriculture

പൂനത്ത് കനാലിലെ വെള്ളം നിലച്ചതോടെ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു

അടിയന്തിരമായി വെള്ളം തുറന്നുവിടാൻ നടപടിസ്വീകരിക്കണം

 പൂനത്ത് കനാലിലെ വെള്ളം നിലച്ചതോടെ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു
avatar image

NDR News

13 Apr 2024 02:09 PM

പൂനത്ത്: പൂനത്ത് ഡിസ്ട്രിബ്യൂട്ടറി കനാലിൽ വെള്ളം നിലച്ചതോടെ അവിടനല്ലൂർ, പുതിയോട്ടുമുക്ക്, പൂനത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. കഠിനമായ വെയിലിലും ചൂടിലും അല്പമെങ്കിലും ആശ്വാസമാവുന്നത് കനാലിൽ വെള്ളം തുറന്നുവിടുന്നതോടെയാണ്. 

      കനാലിൽ വെള്ളമെത്തിയാൽ പരിസരപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് ഉയരുകയും കുടിവെള്ളക്ഷാമത്തിന് ആശ്വാസമാവുകയുമാണ് പതിവ്. രണ്ടാഴ്ചയിലധികമായി വെള്ളം നിലച്ചതോടെ കിണറുകളിലെ ജലനിരപ്പ് അടിയിലെത്തി വരണ്ടുണങ്ങുന്ന സാഹചര്യമാണുള്ളത്. 

     അടിയന്തിരമായി പൂനത്ത് ഡിസ്ട്രിബ്യൂട്ടറി കനാലിലേക്ക് വെള്ളം തുറന്നുവിടണമെന്ന് ചരിച്ചിൽതാഴേ കർഷക സമിതി ചെയർമാൻ എം.കെ. അബ്ദുസ്സമദ് ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചു.

NDR News
13 Apr 2024 02:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents