headerlogo
agriculture

പാർലമെൻറിൽ അവതരിപ്പിക്കുന്ന സഹകരണ ബിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കും - കെ. മുരളീധരൻ എം.പി

അരിക്കുളം അഗ്രികൾച്ചർ ആൻ്റ് അദർ വർക്കേഴ് വെൽഫെയർ കോ.ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ദശ വാർഷികാഘോഷം സംഘടിപ്പിച്ചു

 പാർലമെൻറിൽ അവതരിപ്പിക്കുന്ന സഹകരണ ബിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കും - കെ. മുരളീധരൻ എം.പി
avatar image

NDR News

14 Jan 2023 07:51 PM

ഊരളളൂർ: കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരുറപ്പിച്ചതാണ്. എന്നാൽ ഇതിനെ തകർക്കുന്ന ഒരു ബിൽ കേന്ദ്രഗവൺമെന്റ് പാർലമെന്റ് അവതരിപ്പിക്കുകയും ഇപ്പോൾ ഇത് സംയുക്ത പാർലമെന്റ് കമ്മിറ്റിയുടെ വിട്ടിരിക്കുകയുമാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സഹകരണ ബാങ്ക് എന്ന നാമം ഇല്ലാതാവുകയും വായ്പയെടുക്കുന്നതിന് കടുത്ത നിയന്ത്രണം നിലവിൽ വരികയും ചെയ്യും. സഹകരണ സംഘങ്ങൾ പിരിച്ചുവിടാനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കും. ഇതിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് പോരാട്ടം നടത്തി സഹകരണ മേഖലയെ രക്ഷിക്കണന്ന് കെ. മുരളിധരൻ എം.പി പ്രസ്താവിച്ചു. അരിക്കുളം അഗ്രികൾച്ചർ ആൻ്റ് അദർ വർക്കേഴ് വെൽഫെയർ കോ.ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ദശ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

        കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഉദ്പ്പാദനം വർദ്ധിപ്പിക്കാനും തൊഴിൽ പ്രതിസന്ധി പരിഹരിക്കാനും ഊരള്ളൂരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെയും അഗ്രോസർവ്വീസ് സെന്ററിന്റെയും കഴിവ് പ്രസംസനീയമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 

        ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. സുജ, സി. രാമദാസ്, അഷറഫ് വളേളാട്ട്, പി. ബാലൻ, ഇ. രാജൻ, സി. നാസർ, എം. സി. ശ്രീജിത്ത്, എം. എം. സമീർ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ. എൻ. പ്രേംഭാസിൻ, ആർ. എൻ. രജിത്ത്, എം. പ്രകാശൻ, ടി. പി. സുനി എന്നിവർ സംസാരിച്ചു.

NDR News
14 Jan 2023 07:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents