നടുവണ്ണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വിള ഇൻഷ്വറൻസ് ക്യാമ്പും കർഷക സഭയും
ഇതോടൊപ്പം മണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു

നടുവണ്ണൂർ: ജൂലൈ 1 മുതൽ വിള ഇൻഷുറൻസ് വാരാചരണത്തിൻ്റെ ഭാഗമായി കർഷർക്ക് തെങ്ങ്, കവുങ്ങ് എന്നീ വിളകൾ ഇൻഷൂർ ചെയ്യുന്നതിനായി ജൂലൈ 7 നു മന്ദങ്കാവ് എ.സി. മുക്കിനടുത്ത് പതിമൂന്നാം വാർഡ് കാർഷിക സമിതി നേതൃത്വത്തിൽ വിള ഇൻഷ്വറൻസ് ക്യാമ്പും കർഷക സഭയും മണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഇൻഷ്വറസ് ചെയ്യാൻ വരുന്നവർ താഴെ പറയുന്ന രേഖയുമായി ജൂലായ് 7 ന് രാവിലെ 10 ന് തന്നെ എ.സി മുക്കിൽ എത്തേണ്ടതാണ്. (1) നികുതി ശീട്ട് 22-23 കോപ്പി, ( 2) ആധാർ കാർഡ് (3)എയിംസ് ഐഡി ആൻ്റ് പാസ്സ്‌വേർഡ് (ഇല്ലെങ്കിൽ ഫോൺ). പറമ്പിൽ കർഷകൻ തെങ്ങ് / കവുങ്ങ് ഉള്ള സ്ഥലത്ത് നിന്നുള്ള ഫോട്ടോ ഫോണിൽ ഉണ്ടാകണം.
തെങ്ങ് ഒന്നിന് 3 രൂപയും കവുങ്ങിനു 1.50രൂപയും ആണ് ഒരു വർഷത്തേക്ക് ഉള്ള പ്രീമിയം. കുറഞ്ഞത് 10 എണ്ണം എങ്കിലും ഇൻഷുർ ചെയ്യണം. മണ്ണ് പരിശോധനക്കായി നേരത്തെ തയ്യാറാക്കിയ മണ്ണ് ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.