കേരാഫെഡ് പച്ചതേങ്ങ സംഭരണം വർദ്ധിപ്പിക്കണം
കാർഷിക വികസന സമിതി യോഗത്തിൽ പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷനായി

നടുവണ്ണൂർ: നടുവണ്ണൂരിലെ കേരഫെഡ് നാളികേര കോപ്ലക്സിൽ നേരിട്ടുള്ള പച്ചത്തേങ്ങ സംഭരണത്തിൽ ബുക്കിംഗ് നാമമാത്രമായതിനാൽ നടുവണ്ണൂരുൾപ്പെടെ സമീപ പഞ്ചായത്തുകളിൽ നിന്നും അർഹമായ പരിഗണന കർഷകർക്ക് ലഭിക്കുന്നില്ല. കേരകർഷകർക്ക് സഹായകരമായ രീതിയിൽ സംഭരണത്തിനായി ദിനംപ്രതിയുള്ള ബുക്കിംങ്ങിൻ്റെ എണ്ണം വർദ്ധിപ്പിക്കണമെന്ന് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് ചെറുവത്ത്, നിഷ കെ. എം, അസി: കൃഷി ഓഫീസർ സജില, ഹരികൃഷ്ണൻ, ഖാസിം പുതുക്കുടി, അശോകൻ പുതുക്കുടി, ഖാദർ പറമ്പത്ത് എന്നിവർ സംസാരിച്ചു.