ബഫർ സോൺ വിഷയത്തിൽ ജില്ലയിൽ ഇന്ന് മലയോര ഹർത്താൽ
അത്യാവശ്യ കാര്യത്തിന് പോകുന്ന സ്വകാര്യ വാഹനങ്ങൾ തടയില്ല
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ മലയോര കർഷകരെ ഇടതു സർക്കാർ വഞ്ചിച്ചതിൽ പ്രതി ഷേധിച്ച് ജില്ലയിലെ മലയോര പഞ്ചായത്തുകളായ ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, കൂരാച്ചുണ്ട് എന്നീ പഞ്ചായത്തുകളിൽ പൂർണമായും നരിപ്പറ്റ, കായക്കൊടി, വളയം, വാണിമേൽ എന്നീ പഞ്ചായത്തുകളുടെ മലയോര മേഖലയിലുമാണ് ഹർത്താൽ. ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അത്യാവശ്യ കാര്യത്തിന് പോകുന്ന സ്വകാര്യ വാഹ നങ്ങൾ തടയുന്നതല്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ യുഡിഎഫ് ഹർത്താൽ ആചരിക്കും. വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ, ടാക്സി വാഹനങ്ങൾ തുടങ്ങി എല്ലാ മേഖലകളും സഹകരിച്ച് മലയോര ജനതയുടെ പ്രതിഷേധം സർ ക്കാരുകളെ അറിയിക്കുന്നതിനായി എല്ലാവരും ഹർത്താലുമായി സഹകരിക്കണമെന്നു യുഡിഎഫ് നേതൃ ത്വം അഭ്യർത്ഥിച്ചു.