ഹരിതാഭം വിദ്യാലയാങ്കണ പച്ചക്കറി തോട്ടത്തിന് തുടക്കമിട്ട് എൻ.എച്ച്.എസ്.എസ്. വാകയാട്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത വി. കെ. പദ്ധതി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജന എന്നിവയുമായി ചേർന്ന് നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ, വാകയാട് സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി കൃഷിക്ക് സ്കൂളിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത വി. കെ. നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം. ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നഫീസ വഴുതനപറ്റ, സ്കൂൾ മാനേജർ ഒ. എം. കൃഷ്ണകുമാർ, സീനിയർ അസിസ്റ്റന്റ് കെ. സി. പ്രസി, മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജന കോഓഡിനേറ്റർ ഷൈനി, സ്റ്റാഫ് സെക്രട്ടറി പി. കെ. രാഖി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. പി. ആബിദ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ പ്രവിഷ ടി. കെ. നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സ്കൗട്ട്, ഗൈഡുകൾക്കായി ജൈവവള പരിശീലനം, ഡ്രിപ്പ് ഇറിഗേഷൻ, ട്രാക്ടർ പരിശീലനം, തെങ്ങുകയറ്റ പരിശീലനം തുടങ്ങിയവ മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജന പ്രവർത്തകർ നൽകും. സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ, എം.സി.എസ്.പി. പ്രസിഡണ്ട് ഗീത, സെക്രട്ടറി ഓമന മോഹൻ, വൈസ് പ്രസിഡണ്ട് ജമീല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.